ഇവിടെ ചിലവ് ചുരുക്കേണ്ടത് ജനം മാത്രമാണോ ? “മന്ത്രിമാരുടെ ആഡംബര യാത്ര” മുണ്ടു മുറുക്കേണ്ടത് ആര് ?
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം വാഹനങ്ങൾ വാങ്ങാൻ ചെലവിട്ടത് 6 കോടി 68 ലക്ഷം രൂപ .മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വാങ്ങിയതെല്ലാം വില കൂടിയ ഇന്നോവ ക്രിസ്റ്റ കാറുകൾ , കിലോമീറ്ററിന് 10 രൂപ നിരക്കിൽ മന്ത്രിമാർക്ക് യാത്ര ബത്തയുമുണ്ട് നാട്ടുകാരോട് മുണ്ടു മുറുക്കാൻ ആവശ്യ പെടുന്ന മന്ത്രിമാരാണ് ആഡംബര യാത്ര നടത്തുന്നത് .മുഖ്യ മന്ത്രിക്ക് സ്പർ വണ്ടിയടക്കം 2 ക്രിസ്റ്റ , മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറിക്കും ഇത് തന്നെ വണ്ടി … യുഡിഎഫ് മന്ത്രിമാർ ഉപയോഗിച്ചിരുന്ന വണ്ടികൾ മാറ്റി പുതിയ മോഡലുകൾ വാങ്ങാനുള്ള കാരണത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇല്ല …ഇങ്ങനെ യാത്ര ചെയ്യുന്ന മന്ത്രിമാരാണ് ജനങ്ങളോട് മുണ്ടു മുറുക്കാൻ ആവശ്യപ്പെടുന്നത് ….